1

വിഴിഞ്ഞം: മുല്ലൂരിലെ വൃദ്ധയുടെ കൊലപാതകത്തിനുശേഷം പ്രതികൾ ജുവലറിയിൽ വിറ്റ സ്വർണം പൊലീസ് വീണ്ടെടുത്തു. വില്പനക്കായി രണ്ടുപ്രാവശ്യം വിഴിഞ്ഞത്തെ ജുവലറിയിലെത്തിയ അൽഅമീനെ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

കൊലപാതകത്തിനുശേഷം രാവിലെ 11ഓടെ ഓട്ടോയിൽ വിഴിഞ്ഞത്തെത്തിയ സംഘം ശാന്തകുമാരിയുടെ അരപ്പവന്റെ മോതിരവും ഒരു പവന്റെ വളയും 45,000 രൂപയ്‌ക്ക് ഇവിടെ വിറ്റിരുന്നു. പണവുമായി വാഹനത്തിൽ കിഴക്കേകോട്ടയലെത്തിയ സംഘം ലോഡ്‌ജിൽ മുറിയെടുത്ത് വിശ്രമിച്ചു. തുടർന്ന് ഉച്ചയ്‌ക്ക് ശേഷം റഫീക്കയുമായി വീണ്ടും വിഴിഞ്ഞത്തെത്തിയ അൽഅമീൻ അരപ്പവന്റെ കമ്മലും അരപ്പവന്റെ മാട്ടിയും ആദ്യംവിറ്റ അതേ ജുവലറിയിൽ തന്നെ 35,000രൂപയ്‌ക്ക് വിൽക്കുകയായിരുന്നു. കിട്ടിയ പണവുമായി കോഴിക്കോട്ടേയ്‌ക്ക് ബസിൽ പോകുമ്പോഴാണ് കഴക്കൂട്ടത്തുവച്ച് വിഴിഞ്ഞം പൊലീസ് ഇവരെ പിടികൂടിയത്.