photo

നെടുമങ്ങാട് :നിയോജക മണ്ഡലത്തിലെ വിവിധ സ്ക്കൂളുകളിൽ പഠിക്കുന്ന സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഇരുപത് ടാബുകൾ സ്ഥലം എം എൽ എ കൂടിയായ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നൽകി. ഇരുപത് സ്കൂളിൽ നിന്നായി ഒരാൾ വച്ച് അധ്യാപകർ കണ്ടെത്തിയ പാവപ്പെട്ട വിദ്യാർത്ഥികൾക്കാണ്.ടാബുകൾ നൽകിയതെന്നും ഇതിലൂടെ നന്നായി പഠിക്കുവാനുമുളള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.നെടുമങ്ങാട് പി.ഡബ്ളിയു.ഡി റസ്റ്റ് ഹൗസിൽ നടന്ന പരിപാടിയിൽ രക്ഷകർത്താക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.