
തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌ക്കാരം ലഭിച്ച ഡോ.ജോർജ്ജ് ഓണക്കൂറിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി അഭിജിത് ഫൗണ്ടേഷൻ ആദരിച്ചു.അഭിജിത് ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.ജി.സുബോധൻ പൊന്നാടയണിയിച്ചു. രക്ഷാധികാരി കോട്ടുകാൽ കൃഷ്ണകുമാർ ഉപഹാരം സമർപ്പിച്ചു.ജനറൽ സെക്രട്ടറി അജിത് വെണ്ണിയൂർ,വൈസ് പ്രസിഡന്റ് കരുംകുളം ജയകുമാർ,സെക്രട്ടറി എസ്.പ്രകാശ്,അഭിനന്ദ്.കെ.എസ് എന്നിവർ പങ്കെടുത്തു.