
മലയിൻകീഴ് :സുജിത്ര മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് തിരഞ്ഞെടുത്ത 10 വിദ്യാർത്ഥികൾക്ക് 2000 രൂപ വീതവും പഠനോപകരണങ്ങളും നൽകി.മിസ് സുജിത്രയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ആൽത്തറ റസിഡന്റ്സ് ഹാളിൽ ചേർന്ന യോഗം ലോക്താന്ത്രിക് ജനതാദൾ മണ്ഡലം പ്രസിഡന്റും മലയിൻകീഴ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ.എൻ.ബി.പദ്മകുമാർ ഉദ്ഘാടനം ചെയ്തു.മാനേജിംഗ് ട്രസ്റ്റി എസ്.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ആൽത്തറ റഡിഡന്റ്സ് അസോസിയേഷനാണ് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്.വെള്ളയാണി കാർഷിക കോളേജിലെ മൂന്ന് വിദ്യാർത്ഥികൾക്ക് 10000 രൂപ വീതവും മെരിറ്റ് സ്കോളർ ഷിപ്പും നൽകി.വെള്ളയാണി കാർഷിക കോളേജ് അസിസ്ന്റന്റ് പ്രൊഫ.ഡോ.അംബിളിപോൾ,മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച സി.ബാലചന്ദ്രൻ,എം.ബാബുരാജ്,ഫ്ലൈജു,പി.വേണുഗോപാലൻനായർ,ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.പഠന പ്രോത്സാഹന സഹായങ്ങൾ അഞ്ച് വർഷത്തേക്ക് തുടരാനും ട്രസ്റ്റ് യോഗം തീരുമാനിച്ചതായി മാനേജിംഗ് ട്രസ്റ്റി എസ്.സുരേന്ദ്രൻ അറിയിച്ചു.