കടയ്ക്കാവൂർ: നെടുങ്ങണ്ട ഒന്നാംപാലത്ത് ഷംനാദ് ഫാത്തിമ ദമ്പതികളുടെ മകൾ എഴുവയസുകാരിയായ ഫാത്തിമയ്ക്ക് പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിത്സാ സഹായ ധനം നൽകി. കാഴ്ച ശക്തി കുറയുന്ന അപൂർവ രോഗം പിടിപെട്ട ഫാത്തിമയുടെ ചികിത്സയ്ക്കായി കുടുംബം ബുദ്ധിമുട്ടുന്നത് മനസിലാക്കിയ സ്കൂൾ ഹെഡ്മാസ്റ്റർ നന്മ പ്രവാസി കൂട്ടായ്മ മെമ്പർ മിനിൽ കുമാറിനെ അറിയിക്കുകയും തുടർന്ന് സംഘടനയുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമായി ചികിത്സാ ധനസഹായം നൽകുകയുമായിരുന്നു. ചികിത്സാസഹായ ധനം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ലൈജുവിന്റെ സാന്നിദ്ധ്യത്തിൽ നന്മ പ്രവാസി കൂട്ടായ്മയിലെ അംഗങ്ങളായ ഷാജി, കണ്ണൻ, സുകേഷ്, തമ്പി, ചന്ദ്രൻ, ജയൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കായിക്കര ആശാൻ മെമ്മോറിയൽ സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി.