കടയ്ക്കാവൂർ: വർക്കല കൊവിഡ് ബാധിച്ചു മരിച്ച നഴ്സിംഗ് ഓഫീസർ പി.എസ്. സരിതയ്ക്ക് ആദരവ് അർപ്പിച്ചുകൊണ്ട് അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ബി.ജെ.പി നെടുങ്ങണ്ട ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സിംഗ് ഓഫിസറായിരുന്നു പുത്തൻചന്ത വില്വമംഗലം വീട്ടിൽ പി.എസ്.സരിതയുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ചടങ്ങിൽ ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സതീഷ്, ബി.എം.എസ് ഭാരവാഹികളായ അനിൽ, സുരേഷ്, യുവമോർച്ച മണ്ഡലം കമ്മിറ്റി അംഗം ശ്യാം ശർമ്മ, ബി.ജെ.പി നെടുങ്ങണ്ട യൂണിറ്റ് പ്രസിഡന്റ് സുനിലാൽ, ജനറൽ സെക്രട്ടറി സലീവ്, സെക്രട്ടറി വിഷ്ണു എസ്. ദീപ്, വിശാൽ എസ്. ദീപ് എന്നിവർ പങ്കെടുത്തു.