
വെമ്പായം:കോൺക്രീറ്റ് ഇട്ട കല്ലുവരമ്പ്- ചെമ്പുംകുഴി -വിളയിൽ റോഡിന്റെ ഉദ്ഘാടനം വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ നിർവഹിച്ചു. മുൻ വാർഡ് അംഗം കണക്കോട് ഭുവനചന്ദ്രന്റെ അദ്ധ്യക്ഷതയിൽ വെമ്പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗനാഥ പിള്ള,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ താഴേക്കര രാഹുൽ,ബിനു,കോൺഗ്രസ് നേതാക്കളായ വട്ടപ്പാറ അനിൽകുമാർ, കല്ലുവരമ്പു സുജി,സജീവ് .എൻ.സി, ഗോപാലകൃഷ്ണൻ നായർ,സുഭാഷ്,നടരാജൻ,സുനി,മോഹനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.