vaksin

മുടപുരം: കിഴുവിലം പഞ്ചായത്തിൽ 15 മുതൽ 18 വയസു വരെയുള്ള കുട്ടികൾക്കായി സ്കൂളിൽ കൊവിഡ് വാക്സിൻ നൽകി തുടങ്ങി. കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ .ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ അദ്ധ്യക്ഷനായി. ആദ്യ ദിനം 100ൽ പരം വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലൻ നായർ, പ്രിൻസിപ്പൽ വി. ഉദയകുമാർ, ഹെൽത്ത് ഇൻസ്പ ക്ടർ പ്രമോദ്, എസ്. വിനു എന്നിവർ പങ്കെടുത്തു.