
വെള്ളനാട്:ഐ.ടി.ഐ വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു.വെള്ളനാട് വെളിയന്നൂർ നെടിയവിള അനന്ദു ഭവനിൽ റിട്ട. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരൻ മോഹനന്റേയും താരയുടേും മകൻ അനന്ദുമോഹൻ(26)ആണ് മരിച്ചത്.ഇന്നലെ പുലർച്ചേ ബൈക്കിൽ വീട്ടിൽ നിന്ന് ഇറങ്ങിയ അനന്ദുമോഹൻ കമ്പനിമുക്ക് കൂട്ടായണിമൂട്ടിന് സമീപംവച്ച് അപകടത്തിലാവുകയായിരുന്നു.ബൈക്ക് നിയന്ത്രണംവിട്ട് ഒരു വീടിന്റെ മതിലേക്കിടിച്ചു കയറുകയായിരുന്നു.വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ സമീപവാസികൾ യുവാവിനെ വെള്ളനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും അവിടെനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ആറ്റിപ്ര ഐ.ടി.ഐയിലെ സർവ്വേയർ ട്രെയിഡ് വിദ്യാർത്ഥിയായിരുന്നു.സഹോദരൻ:അമൽമോഹൻ.