mgm-covid-vaccination

വർക്കല:അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ 14 വയസിനു മുകളിലുളള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകിതുടങ്ങി. തോണിപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ഇലകമൺ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരുടെയും സംയുക്ത നേതൃത്വത്തിലാണി വാക്സിനേഷൻ ക്യാമ്പ് നടക്കുന്നത്. 110 കുട്ടികൾക്ക് രക്ഷകർത്താക്കളുടെ സാന്നിദ്ധ്യത്തിൽ സ്കൂളിൽ വച്ച് ഇതിനകം പ്രതിരോധ വാക്സിൽ നൽകി. തോണിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.ജോണി എസ് പെരേര,ഹെൽത്ത് ഇൻസ്പെകടർമാരായ അനിൽകുമാർ, രാജീവ് എന്നിവർ സ്കൂളിലെ വാക്സിനേഷൻ ക്യാമ്പിന് നേതൃത്വം നൽകി.