kudishaka

തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ വായ്‌പകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിന് തുടങ്ങിയ നവകേരളീയ കുടിശിക നിവാരണ പദ്ധതി മാർച്ച് 31വരെ നീട്ടിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. 2021 ഡിസംബർ 31ന് കാലാവധി തീർന്നിരുന്നു. കൊവിഡും അതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച സർക്കുലർ ഇന്നലെ പുറപ്പെടുവിച്ചതായും മന്ത്രി പറഞ്ഞു.