
പാറശാല:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പാറശാല ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വ്യക്തിത്വ വികസന - കരിയർ ഗൈഡൻസ് ദ്വിദിന ശില്പശാല ഉദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.