തിരുവനന്തപുരം: ജനുവരി 31 മുതൽ ആരംഭിക്കുന്ന ബിടെക് ഏഴാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി, ജനുവരി 29 ന് നടത്തുന്ന ബിടെക് നാലാം സെമസ്റ്റർ ഓണേഴ്‌സ് എന്നീ പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം മാറാൻ ഇന്നു കൂടി അപേക്ഷിക്കാം. മൂന്ന് കോളേജുകൾ തിരഞ്ഞെടുക്കാം. അതിലൊന്ന് പരീക്ഷാകേന്ദ്രമായി അനുവദിക്കും. പഠിക്കുന്ന കോളേജിൽ പരീക്ഷ എഴുതാനാഗ്രഹിക്കുന്നവർ മാറ്റത്തിന് അപേക്ഷിക്കേണ്ട. അപേക്ഷിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വെബ്സൈറ്രിൽ. centrechange@ktu.edu.in ഇമെയിലിൽ വിവരങ്ങൾ അറിയിക്കാം.