
വെള്ളനാട്:വിദ്യാർത്ഥികളുടെ സാമൂഹിക ബോധം വളർത്തി നാടിന് നന്മ ചെയ്യുന്നതിന്റെ ഭാഗമായി ഡെയിൽ വ്യൂ ഗ്രൂപ്പിന്റെ കീഴിലുള്ള ഡെയിൽ വ്യൂ കോളേജ് ഒഫ് ഫാർമസി ആൻഡ് റിസർച്ച് സെന്ററിൽ ഒരുമ സഹായ പദ്ധതിക്ക് തുടക്കം കുറിച്ചു.ഒരു വിദ്യാർത്ഥി ദിവസം ഒരു രൂപ സ്വരൂപിക്കുന്ന പദ്ധതിയാണ് ഒരുമ. ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ പഠന സഹായം, വിധവ പെൻഷൻ,മറ്റ് സഹായ പദ്ധതികൾ നടപ്പിലാക്കുന്നു. മാസത്തിൽ ഒരു ചാരിറ്റി പ്രവർത്തനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒരുമ പദ്ധതി ഡെയിൽ വ്യൂ ഗ്രൂപ്പ് ഡയറക്ടർ ഡിപിൻ ദാസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് ചെയർമാൻ ഡീന ദാസ്, കോളേജ് സി.ഇ.ഒ ഡോ.ഷൈജു ഡേവിഡ് ആൽഫി,സെക്കൻഡ് സെമസ്റ്റർ ബി.ഫാം വിദ്യാർത്ഥി ആസിഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു.