തിരുവനന്തപുരം: കൊവിഡ് ബാധിച്ചുമരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ വീതം ധനസഹായം നൽകുന്നതിനായി 19.90 ലക്ഷം രൂപ അനുവദിച്ച് റവന്യു വകുപ്പ് ഉത്തരവായി. ആറു ജില്ലകളിലായി 398 കുടുംബങ്ങൾക്കാണ് സഹായം അനുവദിച്ചത്. കോട്ടയം 1, കോഴിക്കോട് 292, വയനാട് 20, പാലക്കാട് 28, ആലപ്പുഴ 32, പത്തനംത്തിട്ട 25 എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ സഹായം ലഭ്യമായ കുടുംബങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്. തുക ബന്ധപ്പെട്ട കളക്ടർമാർക്ക് ലഭ്യമാക്കും. തുടർന്ന് കളക്ടറേറ്റുകളിൽ നിന്ന് 36 മാസം തുടർച്ചയായി ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നൽകും.