വിതുര:ഹെഡ് ലോഡ് ആൻഡ് ജനറൽവർക്കേഴ്സ് യൂണിയൻ വിതുര മേഖലാസമ്മേളനത്തിന്റെ ഭാഗമായി മരുതാമല ചെമ്മാംകാല ആദിവാസികോളനിയിലെ കിടപ്പുരോഗിയായ മല്ലൻകാണിക്ക് കട്ടിലും കിടക്കയും നൽകി.സി.പി.എം വിതുര ഏരിയാസെക്രട്ടറി എൻ.ഷൗക്കത്തലി,സി.ഐ.ടി.യു വിതുര മേഖലാസെക്രട്ടറി എ.സനൽകുമാർ,സി.പി.എം വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ,സി.ഐ.ടി.യു മേഖലാകമ്മിറ്റിഅംഗം എൽ.മധു,യൂണിറ്റ് കൺവീനർ കെ.ടി.ബിനോയ്,ജോയിന്റ് കൺവീനർ സി.ബാബു എന്നിവർ പങ്കെടുത്തു.