കല്ലമ്പലം:ഞെക്കാട് സ്കൂളിൽ ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഉദ്ഘാടനം സെമിനാർ ഹാളിൽ ഒറ്റൂർ ഗ്രാമപഞ്ചായത്തംഗം എസ്.ഷിനി നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് ജി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികളായ എം.മീനാക്ഷി സ്വാഗതവും അയിഷാ നസ്റീൻ നന്ദിയും പറഞ്ഞു.ബി.പി സിന്ധു ടീച്ചർ വിഷയാവതരണവും സ്കൂൾ പ്രിൻസിപ്പൽ കെ.കെ.സജീവ് മുഖ്യ പ്രഭാഷണവും നടത്തി. ഹെഡ്മാസ്റ്റർ എൻ.സന്തോഷ്,എസ്.ആർ.ജി കൺവീനർമാരായ അർച്ചന ഉണ്ണി,സിന്ധു.എം എന്നിവർ പങ്കെടുത്തു.