
കിളിമാനൂർ: തൊഴിലുറപ്പിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയവെ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം നൽകി.പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ അരി വാരിക്കുഴി എട്ടാം വാർഡിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നു പാമ്പ് കടിയേറ്റ് മരിച്ച ഷീലയുടെ കുടുംബത്തിനാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് 75,000 രൂപ നൽകിയത്. സാമ്പത്തികസഹായം പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശാന്തകുമാരിയുടെ അദ്ധ്യക്ഷതയിൽ അടൂർ പ്രകാശ് എം.പി ഷീലയുടെ ഭർത്താവ് തമ്പിക്ക് കൈമാറി. വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ,ജില്ലാ പഞ്ചായത്ത് അംഗം ജി.ജി ഗിരി കൃഷ്ണൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രുഗ്മിണിയമ്മ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബാദ്ഷ,ജനപ്രതിനിധികളായ എസ്.സുസ്മിത,ബി. ജയചന്ദ്രൻ,ജി.രവീന്ദ്ര ഗോപാൽ,എ.എസ്.ആശ,മെഡിക്കൽ ഓഫീസർ ഗീതാകുമാരി,അക്രെഡിറ്റഡ് എൻജിനിയർ അനില,വിഷ്ണു എന്നിവർ പങ്കെടുത്തു.