
കിളിമാനൂർ:ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ കിളിമാനൂർ,പുളിമാത്ത് പഞ്ചായത്തുകളെ സാഗി (സൻസദ് ആദർശ് ഗ്രാമീൺ യോജന)യുടെ ഫേസ് രണ്ടിൽ ഉൾപ്പെടുത്തി.ഇതുമായി ബന്ധപ്പെട്ട വില്ലേജ് ഡെവലപ്മെന്റ് പ്ലാനിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും അടൂർ പ്രകാശ് എം.പി നിർവഹിച്ചു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് അദ്ധ്യക്ഷത വഹിച്ചു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ സ്വാഗതവും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീജ റാണി.കെ.പി നന്ദിയും പറഞ്ഞു. പ്രോജക്ട് ഡയറക്ടർ വൈ.വിജയകുമാർ വിഷയാവതരണം നടത്തി. ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.