nj

അജിത്തിന്റെ വലിമൈ, വിജയ് സേതുപതിയുടെ മാമനിതൻ, വിക്രമിന്റെ മഹാൻ, സൂര്യയുടെ എതർക്കും തുനന്തിവൻ, ധനുഷിന്റെ മാരൻ, വിശാലിന്റെ വീരമൈ വാഗൈ സൂടം, ദുൽഖർ സൽമാന്റെഹേയ് സിനാമിക എന്നിവയാണ് ഉടൻ എത്തുന്ന മേജർ റിലീസുകൾ

പു​തു​വ​ർ​ഷ​ത്തി​ൽ​ ​ഏ​റെ​ ​പ്ര​തീ​ക്ഷ​ ​അ​ർ​പ്പി​ച്ച് ​ത​മി​ഴ് ​ച​ല​ച്ചി​ത്ര​ ​ലോ​കം​ ​മു​ന്നോ​ട്ടു​പോ​കു​മ്പോ​ഴാ​ണ് ​കൊ​വി​ഡ് ​വ്യാ​പ​നം.​ജ​നു​വ​രി​ 30​ ​വ​രെ​യാ​ണ് ​ത​മി​ഴ് ​നാ​ട്ടി​ൽ​ ​രാ​ത്രി​ ​ക​ർ​ഫ്യു​ ​ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ഇ​തി​നു​ശേ​ഷം​ ​ക​ർ​ഫ്യു​വി​ന് ​ഇ​ള​വു​ ​വ​രു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​അ​തി​നു​ ​പ്ര​ധാ​ന​ ​കാ​ര​ണ​മാ​യി​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് ​സൂ​ര്യ​യു​ടെ​ ​എ​ത​ർ​ക്കും​ ​തു​ന​ന്തി​വ​ൻ​ ​എ​ന്ന​ ​ചി​ത്ര​മാ​ണ്.​ ​തമി​ഴ്നാട് മുഖ്യമന്ത്രി​ എം.കെ. സ്റ്റാൻലി​ന്റെ ബന്ധുവി​ന്റെ ഉടമസ്ഥതയി​ലെ സ​ൺ​ ​പി​ക് ​ചേ​ഴ്സ് ​നി​ർ​മ്മി​ച്ച​ ​ചി​ത്രം​ ​ഫെ​ബ്രു​വ​രി​ 4​ന് ​റി​ലീ​സ് ​ചെ​യ്യാ​നാ​ണ് ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​ത്.​പ്രി​യ​ങ്ക​ ​അ​രു​ൾ​ ​മോ​ഹ​ൻ​ ​നാ​യി​ക​യാ​കു​ന്ന​ ​എ​ത​ർ​ക്കും​ ​തു​ന​ന്തി​വ​ൻ​ ​പാ​ണ്ഡി​രാ​ജാ​ണ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.

bhvb

വ​മ്പ​ൻ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​നീ​ണ്ട​ ​നി​ര​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു​ണ്ട്.​ ​ജ​നു​വ​രി​ 14​ന് ​പ്ര​ഖ്യാ​പി​ച്ച​ ​അ​ജി​ത്തി​ന്റെ​ ​വാ​ലി​മൈ​യു​ടെ​ ​റി​ലീ​സ് ​കോ​വി​ഡി​നെ​ ​ത​ട​ർ​ന്നാ​ണ് നീ​ട്ടി​വ​ച്ച​ത്.​ ​വി​ക്ര​മും​ ​മ​ക​ൻ​ ​ധ്രു​വ് ​വി​ക്ര​മും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്ന​ ​കാ​ർ​ത്തി​ക് ​സു​ബ്ബ​ ​രാ​ജ് ​ചി​ത്രം​ ​മ​ഹാ​നാ​ണ് ​ജ​നു​വ​രി​യി​ൽ​ ​പ്ളാ​ൻ​ ​ചെ​യ്ത​ ​ബി​ഗ് ​ബ​ഡ്‌​ജ​റ്റ് ​ചി​ത്ര​ങ്ങ​ളി​ൽ​ ​മ​റ്റൊ​ന്ന് .​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​ഹേ​യ് ​സി​നാ​മി​ക​ ​ഫെ​ബ്രു​വ​രി​ 25നാ​ണ് ​റി​ലീ​സ് ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.​പ്ര​ശ​സ്ത​ ​ഡാ​ൻ​സ് ​കോ​റി​യോ​ഗ്രാ​ഫ​ർ​ ​ബൃ​ന്ദ​ ​മാ​സ്റ്റ​ർ​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​യി​ക​യു​ടെ​ ​തൊ​പ്പി​ ​അ​ണി​യു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ് ​ഹേ​യ് ​സി​നാ​മി​ക.​ ​കാ​ജ​ൽ​ ​അ​ഗ​ർ​വാ​ളും​ ​അ​ദി​തി​ ​റാ​വു​ ​ഹൈ​ദ​രി​യു​മാ​യാ​ണ് ​നാ​യി​ക​മാ​ർ.​ ​പ്രീ​ത​ ​ജ​യ​റാ​മ​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​സി​നി​മ​യു​ടെ​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ത് ​ഗോ​വി​ന്ദ് ​വ​സ​ന്ത​യാ​ണ്.​ ​റി​ല​യ​ൻ​സ് ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​വി​ശാ​ലി​ന്റെ​ ​വീ​ര​മൈ​ ​വാ​ഗൈ​ ​സൂ​ടം​ ​ആ​ണ് ​മ​റ്റൊ​രു​ ​മേ​ജ​ർ​ ​റി​ലീ​സ്.​ ​തു.​പ.​ ​ശ​ര​വ​ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഈ​ ​ആ​ക്‌​ഷ​ൻ​ ​ചി​ത്ര​ത്തി​ൽ​ ​ഡിം​പി​ൾ​ ​ഹ​യാ​ത്ത് ​ആ​ണ് ​നാ​യി​ക.

nj

വി​ജ​യ് ​സേ​തു​പ​തി​ ​ചി​ത്രം​ ​മാ​മ​നി​ത​ൻ​ ​ഫെ​ബ്രു​വ​രി​ ​റി​ലീ​സാ​യാ​ണ് ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​ത്.​ ​സീ​നു​ ​രാ​മ​സ്വാ​മി​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഗു​രു​ ​സോ​മ​സു​ന്ദ​രം,​ ​ഗാ​യ​ത്രി​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​മ​ല​യാ​ള​ത്തി​ൽ​ ​നി​ന്ന് ​കെ.​പി.​എ.​സി​ ​ല​ളി​ത,​ ​ജ്യു​വ​ൽ​മേ​രി,​ ​അ​നി​ഖ​ ​സു​രേ​ന്ദ്ര​ൻ,​ ​എ​ന്നി​വ​രും​ ​താ​ര​നി​ര​യി​ലു​ണ്ട്.​ ​വി​ഷ്ണു​ ​വി​ശാ​ൽ,​ ​മ​ഞ്ജി​മ​ ​മോ​ഹ​ൻ​ ​ചി​ത്രം​ ​എ​ഫ്.​ ​ഐ.​ആ​റും​ ​ഫെ​ബ്രു​വ​രി​ ​റി​ലീ​സാ​യാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​കാ​ർ​ത്തി​ ​ന​രേ​ന്റെ​ ​ധ​നു​ഷ് ​-​ ​മാ​ള​വി​ക​ ​മോ​ഹ​ൻ​ ​ചി​ത്രം​ ​മാ​ര​നാ​ണ് ​വ​ൻ​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​ ​മ​റ്റൊ​രു​ ​ചി​ത്രം.​ ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​ചി​ത്ര​മാ​യ​ ​മാ​ര​നു​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ത് ​വ​ര​ത്ത​ൻ​ ​എ​ന്ന​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​രാ​യ​ ​സു​ഹാ​സും​ ​ഷ​റ​ഫും​ ​ചേ​ർ​ന്നാ​ണ്.​ ​വി​വേ​കാ​ണ് ​സ​ഹ​ ​എ​ഴു​ത്തു​കാ​ര​ൻ.​ ​സ​മു​ദ്ര​ക്ക​നി,​ ​സ്‌​മൃ​തി​ ​വെ​ങ്കി​ട്,​ ​മ​ഹേ​ന്ദ്ര​ൻ,​ ​സ​ത്യ​ജ്യോ​തി​ ​ഫി​ലിം​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ഡി​സ്‌​നി​ ​ഹോ​ട് ​സ്റ്റോ​റി​ലാ​ണ് ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്.

hg

തി​യേ​റ്റ​ർ​ ​റി​ലീ​സാ​യാ​ണ് ​മാ​ര​ൻ​ ​ഒ​ഴി​കെയുള്ള ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​സാ​ഹ​ച​ര്യം​ ​അ​നു​കൂ​ല​മ​ല്ലെ​ങ്കി​ൽ​ ​ഇ​വ​യി​ൽ​ ​പ​ല​തും​ ​ഒ.​ടി.​ടി​ ​പ്ളാ​റ്റ്‌​ഫോ​മി​ൽ​ ​റി​ലീ​സ് ​ചെ​യ്യാ​നാ​ണ് ​നി​ർ​മ്മാ​താ​ക്ക​ളു​ടെ തീരുമാനം.