
വെഞ്ഞാറമൂട്: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളുടെ പരിഷ്കരിച്ച ചോദ്യപേപ്പർ ഘടന വിദ്യാർഥികൾക്ക് സമ്മർദ്ദമുണ്ടാക്കുന്നതാണെന്നും വിദ്യാർത്ഥികൾക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ ഫോക്കസ് ഏരിയാ തീർത്തും വികലമാണെന്നും അഡ്വ: അടൂർ പ്രകാശ് എം.പി. ആരോപിച്ചു. ഫെബ്രുവരി 18,19,20 തീയതികളിൽ വെഞ്ഞാറമൂട് നടക്കുന്ന കെ.പി.എസ്.ടി.എ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീൻ, സ്വാഗത സംഘം ചെയർമാൻ ആനക്കുഴി ഷാനവാസ്, ഡി.സി.സി ജനറൽ സെക്രട്ടറി വെഞ്ഞാറമൂട് സനൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുരുഷോത്തമൻ നായർ, മണ്ഡലം പ്രസിഡന്റ് മഹേഷ്, കെ.പി.എസ്.ടി.എ നേതാക്കളായ നെയ്യാറ്റിൻകര പ്രിൻസ്, അനിൽ വെഞ്ഞാറമൂട്, എ.ആർ. ഷമീം, എൻ. സാബു, സി.എസ്. വിനോദ്, എ.ആർ. നസീം, രഞ്ജിത്ത് വെള്ളല്ലൂർ, ഒ.ബി ഷാബു, ടി.യു സഞ്ജീവ്, എം. ഹാഷിം എന്നിവർ പങ്കെടുത്തു.