തിരുവനന്തപുരം:സമ്മോഹനം മാനവിക സൗഹൃദ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സുഭാഷ് ചന്ദ്രബോസിന്റെ 124ാമത് ജന്മവാർഷികദിനം നാളെ രാവിലെ 9ന് പി.എം.ജി ജംഗ്ഷ‌നിൽ നടക്കും.അനുസ്‌മരണവും പുഷ്‌പാർച്ചനയും യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും.അഡ്വ.വിതുര ശശി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും നടക്കുകയെന്ന് ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ് അറിയിച്ചു.