
മുടപുരം:കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രേംനസീർ അനുസ്മരണവും പ്രതിഭ സംഗമവും പ്രിൻസിപ്പൽ വി.ഉദയകുമാർ ഉദ്‌ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഭുവൻ ശ്യാം.സി.ആർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ ബിന്ദു.ഡി സ്വാഗതം പറഞ്ഞു. പ്രേംനസീർ അനുസ്മരണവും അവാർഡ് ദാനവും ആദ്യ ലക്ഷ്മൺ നിർവഹിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് സൈന ബീവി,ഹയർസെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റന്റ് ബിനു.എസ്,ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് രാജി.ആർ.എസ്,സ്റ്റാഫ് സെക്രട്ടറി വിനു.എസ് എന്നിവർ സംസാരിച്ചു.