
വക്കം: അസൗകര്യങ്ങളിൽ വീർപ്പ് മുട്ടി വക്കം ഗ്രാമ പഞ്ചായത്ത് കാര്യാലയം. ചന്തമുക്കിന് സമീപം റോഡരുകിൽ എട്ട് സെന്റ് ഭൂമിയിൽ രണ്ട് നിലകളിലായി 8000 സ്ക്വയർ ഫീറ്റിൽ പണിതിരിക്കുന്ന കെട്ടിടത്തിൽ നിലവിൽ പ്രവർത്തിക്കുന്നത് ഒരു ഡസൻ സ്ഥാപനങ്ങളാണ്. ഇതിൽ രണ്ട് ആശുപത്രികളും, കൃഷിഭവനും ഉൾപ്പെടും. ഓഫീസുകൾ കൂടിയതോടെ ഒന്നാം നിലയുടെ മുകളിൽഷീറ്റ് ഇട്ട് ഒരു നില കൂടി പണിതു. ശാരീരിക വൈകല്യമുള്ള ഒരാൾക്ക് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെ ഏതെങ്കിലും ഓഫീസിൽ എത്തണമെങ്കിൽ 24 പടിക്കെട്ടുകൾ ചവിട്ടിക്കയറണം. കാര്യാലയത്തിന് മുന്നിലെ ഫ്രണ്ടോഫീസും ഇപ്പോൾ പ്രവർത്തനമില്ല. ഇത്രയും ഓഫീസുകളിലെ ജീവനക്കാർക്ക് പ്രാഥമിക വശ്യങ്ങൾക്കായ് വേണ്ട സൗകര്യങ്ങൾ പോലും ഇവിടെയില്ല. നിലവിലെ സാഹചര്യത്തിൽ പ്രധാനപ്പെട്ട മൂന്ന് സ്ഥാപനങ്ങൾക്ക് സ്ഥലം കണ്ടെത്തി പ്രവർത്തനം കാര്യക്ഷമാക്കണം. അല്ലങ്കിൽ ഗ്രാമ പഞ്ചായത്ത് കര്യാലയത്തിന് പുതിയ സ്ഥലവും മന്ദിരവും കണ്ടെത്തണം.
സ്ഥലപരിമിതിയിൽ വീർപ്പ് മുട്ടി
സ്വന്തന്ത്രമായി പ്രവർത്തിക്കേണ്ട ആയുർവേദ ആശുപത്രിയും ഹോമിയോ ആശുപത്രിയും, കൃഷി ഭവനും സ്ഥലപരിമിതിയിൽ വീർപ്പ് മുട്ടുകയാണിപ്പോൾ. ആയൂർവേദശുപത്രിക്ക് കക്ഷായം നിർമ്മിക്കാനും, മരുന്ന് കളും, അരിഷ്ഠങ്ങളും മറ്റും സൂക്ഷിക്കാൻ ഒറ്റയ്ക്കുള്ള കെട്ടിടം തന്നെ വേണം. അത് പോലെ തന്നെ കൃഷിഭവനും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനിയോജ്യമായ കെട്ടിടം വേണം. കാർഷിക സാധനങ്ങൾ സൂക്ഷിക്കാൻ ആധുനിക സംവിധാനമുള്ള ഷെഡ് വേണം. പുറമേ ജൈവ കാർഷിക സംഘത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് അനിയോജ്യമായ കെട്ടിടവും അനിവാര്യമാണ്.
മൂന്ന് നിലകളിലായി പ്രവർത്തിക്കുന്നത്
താഴത്തെ നില
കൃഷിഭവൻ, ഹോമിയോ ഡിസ്പെൻസറി, ആയൂർവേദ ആശുപത്രി, ജൈവകർഷക സംഘത്തിന്റെ ഓഫീസ് വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരുടെ ഓഫീസ്
ഒന്നാം നില
ഗ്രാമപഞ്ചായത്ത് കാര്യാലയം.
രണ്ടാം നില
അസിസ്റ്റന്റ് എൻജിനിറുടെ കാര്യാലയം, വി.ഇ.ഓഫീസ്, കുടുംബശ്രി, ഗ്രാമിണ നിയമ സഹായ സംരക്ഷണ കേന്ദ്രം, ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാൾ, ഐ.സി ഡി.എസ്, ജാഗ്രത സമിതി ഓഫീസ്, സാക്ഷരത തുടർ വിദ്യാകേന്ദ്രം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്