p

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾക്ക് ടി.പി.ആറിന് പകരം ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയത് മൂന്നാംതരംഗത്തിലെ ശാസ്ത്രീയ രീതിയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗികൾ കൂടിയെന്ന് കരുതി അടച്ചുപൂട്ടുകയാണോ വേണ്ടതെന്നും വിമർശനം ഉന്നയിച്ചവരോട് മന്ത്രി ചോദിച്ചു. രോഗവ്യാപനം കൂടുമ്പോഴും നിയന്ത്രണങ്ങൾ നിശ്ചയിക്കാൻ ആശുപത്രികളിലെ കണക്ക് മാനദണ്ഡമാക്കിയത് സി.പി.എം സമ്മേളനങ്ങൾക്ക് വേണ്ടിയാണെന്ന പ്രതിപക്ഷ വിമർശനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങളനുസരിച്ച് രോഗലക്ഷണമുള്ളവർക്ക് കൊവിഡ് പരിശോധന നടത്തിയാൽ മതി. അങ്ങനെ പരിശോധിക്കുന്ന വലിയൊരു വിഭാഗത്തിനും കൊവിഡ് വരാൻ സാദ്ധ്യതയുള്ളതിനാൽ സ്വാഭാവികമായും ടി.പി.ആർ ഉയർന്നു നിൽക്കും. ഓരോഘട്ടത്തിലും സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ ആരോഗ്യവിദഗ്‌ദ്ധരുമായി ആലോചിച്ചാണ് തീരുമാനിക്കുന്നത്.

ഇപ്പോൾ കൊവിഡ് കേസുകൾ ഉയരുന്നതിൽ ഭയമോ ആശങ്കയോ വേണ്ട. ഓരോരുത്തരും സ്വയം സംരക്ഷണം ഉറപ്പാക്കണം. സമ്പൂർണ അടച്ചിടൽ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി ബാധിക്കും. അതിനാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയമായ രീതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

 കടുപ്പിക്കാത്തിന് മന്ത്രി പറഞ്ഞ കാരണങ്ങൾ

1. വാക്‌സിനിലൂടെ 18 വയസിന് മുകളിലുള്ള ഭൂരിപക്ഷം പേരും പ്രതിരോധ ശേഷി ആർജിച്ചു.

2. കൊവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും ആശുപത്രികളിലാകുന്നവരുടെ എണ്ണം കുറവ്.

3. ആകെ 1,99,041 ആക്ടീവ് കേസുകളിൽ ആശുപത്രിയിലുള്ളത് മൂന്നു ശതമാനം മാത്രം.

4. മെഡിക്കൽ കോളേജുകളിലെ ഐസിയുവിൽ പ്രവേശിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.

5. ഒമിക്രോണിന് ഡെൽറ്റയെക്കാൾ പകർച്ചാശേഷിയുണ്ടെങ്കിലും ഗുരുതരാവസ്ഥ കുറവ്.

കൊ​വി​ഡ് ​മൂ​ന്നാം​ ​ത​രം​ഗ​ത്തെ
നേ​രി​ടാ​ൻ​ ​സ​ജ്ജം:​ ​മ​ന്ത്രി​ ​വീണ

തി​രു​വ​വ​ന്ത​പു​രം​ ​:​ ​കൊ​വി​ഡ് ​മൂ​ന്നാം​ ​ത​രം​ഗം​ ​മു​ന്നി​ൽ​ക്ക​ണ്ട് ​ചി​കി​ത്സാ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ശ​ക്തി​പ്പെ​ടു​ത്തി​യെ​ന്നും​ ​ആ​ശ​ങ്ക​ക​ൾ​ക്ക് ​അ​ടി​സ്ഥാ​ന​മി​ല്ല​ന്നും​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​പ​റ​ഞ്ഞു.
ഐ.​സി.​യു,​ ​വെ​ന്റി​ലേ​റ്റ​ർ,​ ​ഓ​ക്‌​സി​ജ​ൻ,​ ​പീ​ഡി​യാ​ട്രി​ക് ​സൗ​ക​ര്യ​ങ്ങ​ൾ​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ 25​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ 194​പു​തി​യ​ ​ഐ.​സി.​യു​ ​യൂ​ണി​റ്റു​ക​ൾ,​ 1​ 9​ആ​ശു​പ​ത്രി​ക​ളി​ൽ​ 146​എ​ച്ച്.​ഡി.​യു​ ​യൂ​ണി​റ്റു​ക​ൾ,​ 10​ആ​ശു​പ​ത്രി​ക​ളിൽ
36​ ​പീ​ഡി​യാ​ട്രി​ക് ​ഐ.​സി.​യു​ ​യൂ​ണി​റ്റു​ക​ൾ​ ​എ​ന്നി​വ​ ​സ​ജ്ജ​മാ​ക്കി.തി​രു​വ​ന​ന്ത​പു​രം​ ​എ​സ്.​എ.​ടി​ ​ആ​ശു​പ​ത്രി​യി​ലും​ ​എ​റ​ണാ​കു​ളം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലും​ 12​ ​കി​ട​ക്ക​ക​ൾ​ ​വീ​ത​മു​ള്ള​ ​ഐ.​സി.​യു,​ ​എ​ച്ച്.​ഡി.​യു​ ​കി​ട​ക്ക​ളും​ ​സ​ജ്ജ​മാ​ക്കി.​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ 239​ ​ഐ.​സി.​യു,​ 222​ ​വെ​ന്റി​ലേ​റ്റ​ർ,​ 85​ ​പീ​ഡി​യാ​ട്രി​ക് ​ഐ​സി​യു​ ​കി​ട​ക്ക​ക​ൾ,​ 51​ ​പീ​ഡി​യാ​ട്രി​ക് ​വെ​ന്റി​ലേ​റ്റ​റു​ക​ൾ,​ 878​ ​ഓ​ക്‌​സി​ജ​ൻ​ ​കി​ട​ക്ക​ൾ,​ 113​ ​സാ​ധാ​ര​ണ​ ​കി​ട​ക്ക​ക​ൾ​ ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടെ​ 1588​ ​കി​ട​ക്ക​ൾ​ ​പു​തു​താ​യി​ ​സ​ജ്ജ​മാ​ക്കി.​ ​സ​ർ​ക്കാ​ർ,​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​ക​ളി​ലാ​യി​ ​നി​ല​വി​ൽ​ 1817.54​ ​മെ​ട്രി​ക് ​ട​ൺ​ ​ലി​ക്വി​ഡ് ​ഓ​ക്‌​സി​ജ​ൻ​ ​സം​ഭ​ര​ണ​ ​ശേ​ഷി​യു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.
ഗൃ​ഹ​ ​പ​രി​ച​ര​ണം​ ​സം​ബ​ന്ധി​ച്ച് ​ആ​ർ.​ആ​ർ.​ടി,​ ​വാ​ർ​ഡ് ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ,​ ​ആ​ശാ​വ​ർ​ക്ക​ർ​മാ​ർ,​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ ​ജീ​വ​ന​ക്കാ​ർ,​ ​വ​നി​ത​ ​ശി​ശു​വി​ക​സ​ന​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​അ​ങ്ക​ണ​വാ​ടി​ ​ഐ.​സി.​ഡി.​എ​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​എ​ന്നി​വ​ർ​ക്ക് ​ഇ​ന്ന് ​പ​രി​ശീ​ല​നം​ ​ന​ൽ​കും.
വെ​ന്റി​ലേ​റ്റ​റു​കൾ
₹​കു​ട്ടി​ക​ൾ​ക്ക് ​-​ 99
₹​മു​തി​ർ​ന്ന​വ​ർ​ക്ക്-​ 66
₹​പീ​ഡി​യാ​ട്രി​ക് ​അ​ഡ​ൾ​ട്ട് ​-​ 100
₹​നോ​ൺ​ ​ഇ​ൻ​വേ​സീ​വ് ​-​ 116
₹​ഹൈ​ ​ഫ്‌​ളോ​ 147

സി.​പി.​എം​ ​ആ​രാ​ച്ചാ​രു​ടെ
വേ​ഷം​ ​കെ​ട്ടു​ന്നു

ബാ​ല​രാ​മ​പു​രം​:​ ​വി​ല​ക്ക് ​ലം​ഘി​ച്ച് ​ദു​ര​ന്ത​ ​തി​രു​വാ​തി​ര​യും,​ ​ദുഃ​ഖ​ ​സം​ഗീ​ത​ ​സ​ദ​സ്സും​ ​സം​ഘ​ടി​പ്പി​ച്ച് ​സി.​പി.​എം​ ​ന​ട​ത്തി​യ​ ​പാ​റ​ശ്ശാ​ല​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​ജി​ല്ല​യെ​ ​ആ​കെ​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ലാ​ക്കി​യെ​ന്ന് ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​ജി.​ ​സു​ബോ​ധ​ൻ​ ​ആ​രോ​പി​ച്ചു.​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​വ​ർ​ക്കേ​ഴ്സ് ​കോ​ൺ​ഗ്ര​സ് ​ജി​ല്ല​ ​നേ​ത്യ​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ചെ​യ്ത് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം​സ​മ്മേ​ള​നം​ ​ന​ട​ന്ന​ ​പാ​റ​ശാ​ല​യി​ലാ​ണ് ​ജി​ല്ല​യി​ലെ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​രോ​ഗി​ക​ളു​ള്ള​ത്.​ ​ഇ​നി​യും​ ​തു​ട​ർ​ ​സ​മ്മേ​ള​ന​ങ്ങ​ളു​മാ​യി​ ​ജ​ന​ങ്ങ​ളെ​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​ക്ക് ​എ​റി​ഞ്ഞു​ ​കൊ​ടു​ക്കു​ന്ന​ ​സി.​പി.​എം​ ​ന​യം​ ​ഏ​ത് ​മാ​ർ​സി​സ്റ്റ് ​സി​ദ്ധാ​ന്ത​മാ​ണെ​ന്നു​ ​സു​ബോ​ധ​ൻ​ ​ചോ​ദി​ച്ചു.​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വി.​കെ​ ​ആ​ന​ത്താ​നം​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു

41,668​ ​രോ​ഗി​ക​ൾ,
ടി.​പി.​ആ​ർ​ 43.76%

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 41,668​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 43.76​ ​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ ​ഇ​തു​വ​രെ​യു​ള്ള​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​ടി.​പി.​ആ​ർ​ ​ആ​ണി​ത്.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 95,218​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​എ​റ​ണാ​കു​ള​ത്തു​മാ​ണ് ​രോ​ഗി​ക​ൾ​ ​കൂ​ടു​ത​ൽ​-​ ​യ​ഥാ​ക്ര​മം​ 7896,7339.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ​ 33​ ​മ​ര​ണ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​അ​പ്പീ​ൽ​ ​ന​ൽ​കി​യ​ 73​ ​മ​ര​ണ​ങ്ങ​ളും​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി.​ 368​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ 17,053​ ​പേ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി.