sk

നെയ്യാറ്റിൻകര: ഇന്ത്യയിലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ദേശീയ സംഘടനയായ രാഷ്ട്രീയ രാജ്യ കർമ്മ ചാരി മഹാസംഘിന്റെ ആൾ ഇന്ത്യാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എസ്.കെ. ജയകുമാറിനെ സംഘ പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ആദരിച്ചു. നെയ്യാറ്റിൻകര നഗരസഭാ കൗൺസിലർ മഞ്ചത്തല സുരേഷ്, ആർ.എസ്.എസ് സംഘം ജില്ലാ സഹ ബൗദ്ധിക് എം.ദിലീപ് കുമാർ, യുവമോർച്ച മീഡീയാ സെൽ സംസ്ഥാന കൺവീനർ ചന്ദ്രകിരൺ, ബി.എം.എസ് ജില്ലാ ജോ.സെക്രട്ടറി പെരുമ്പഴുതൂർ സനൽകുമാർ, ബി.ജെ.പി നേതാവ് ആലംപൊറ്റ ശ്രീകുമാർ, യുവമോർച്ച ജില്ലാ മീഡിയാ കൺവീനർ രാമേശ്വരം ഹരി. ബി.എം.എസ് ഏരിയാ ജോ. സെക്രട്ടറി മാരായമുട്ടം ദിലീപ്, ആർ.ജി. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

ക്യാപ്ഷൻ: രാഷ്ട്രീയ രാജ്യ കർമ്മ ചാരി മഹാസംഘിന്റെ ആൾ ഇന്ത്യാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എസ്.കെ. ജയകുമാറിനെ സംഘ പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ