vaksination

വക്കം: വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വക്കം റൂറൽ ഹെൽത്ത്‌ സെന്ററിന്റെ നേതൃത്വത്തിൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ. ഷീലകുമാരി, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ കെ.പി. സന്തോഷ് കുമാർ, ഹെഡ്മാസ്റ്റർ കെ.കെ. സുധാകരൻ എന്നിവർ നേതൃത്വം നൽകി. ആദ്യ ദിവസം 80 കുട്ടികൾ വാക്സിൻ സ്വീകരിച്ചു. ഇതോടെ സ്കൂളിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത എല്ലാ കുട്ടികളും വാക്സിൻ സ്വീകരിച്ചതായി സ്റ്റാഫ്‌ സെക്രട്ടറി ലിജിൻ ആർ.എസ് അറിയിച്ചു.