 
തിരുവനന്തപുരം: കൊവിഡ് ബാധിച്ചതിനെ തുടർന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വി.എസ്.അച്യുതാനന്ദന് ആന്റിബോഡി കോക്ക്ടെയിൽ കുത്തിവയ്‌പ് നൽകി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഭാര്യ വസുമതിയെയും ഇവിടെ പ്രവേശിപ്പിച്ചു.