ആറ്റിങ്ങൽ: സ്വകാര്യ ബസ്സിനുള്ളിൽ കുഴഞ്ഞുവീണ് ഊരുപൊയ്ക പുതവൽവിളവീട്ടിൽ സഹദേവൻ (70)​ മരണമട‍ഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഊരുപൊയ്കയിൽ നിന്ന് മരുന്ന് വാങ്ങാൻ ആറ്റിങ്ങലിലേക്ക് വരുമ്പോഴാണ് കുഴഞ്ഞു വീണത്. ബസ് ആറ്റിങ്ങൽ മുനിസിപ്പൽ ബസ്‌സ്റ്റാന്റിൽ എത്തിയശേഷമാണ് ജീവനക്കാർ സംഭവം കാണുന്നത്. അവർ അറിയിച്ചതിനെതുടർന്ന് ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്ന് ആംബുലൻസ് എത്തി വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: വിനോദ്,​ വീണ. മരുമകൻ: വിനയൻ.