
തിരുവനന്തപുരം: സൗഹൃദ റസിഡന്റ്‌സ് അസോസിയേഷനും കേരള പൊലീസ് സെൽഫ് ഡിഫെൻസ് ടീമും സംയുക്തമായി വനിതകൾക്കായി സെൽഫ് ഡിഫെൻസ് ക്ലാസ് സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. വട്ടിയൂർക്കാവ് എസ്.ഐ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ഒ. രാജലക്ഷ്‌മി, ശ്രീനന്ദ ഭാർഗവ്, വട്ടിയൂർക്കാവ് ജനമൈത്രി സി.ആർ.ഒ ജി.ഷാജി, അസോസിയേഷൻ സെക്രട്ടറി വി.മോഹനൻ, വനിതാവേദി കൺവീനർമാരായ രമാദേവി, അശ്വതി, ബീനകുമാരി, രജിതകുമാരി എന്നിവർ പങ്കെടുത്തു.