വർക്കല : വർക്കല നഗരസഭ പരിധിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വർക്കലയിൽ പ്രാഥമിക ചികിത്സാകേന്ദ്രം പ്രവർത്തനമാരംഭിച്ചു. വർക്കല ശിവഗിരി കൺവൻഷൻ സെന്ററിലെ സി.എഫ്.എൽ.ടി.സി വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.നിലവിലുള്ള രോഗികളിലധികവും ആറ്റിങ്ങൽ,കഴകൂട്ടം തിരുവനന്തപുരം ഭാഗങ്ങളിൽ നിന്നുള്ളവരാണ്.വർക്കല താലൂക്ക് ആശുപത്രി സുപ്രണ്ടിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും സജീവമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സജീവമാണ്.