1

തിരുവനന്തപുരം.പാപ്പനംകോട് ഗവ ഹൈസ്‌കൂൾ 1988 കൂട്ടായ്മയുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷവും ചിത്രരചന മത്സരവും നടത്തി. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.പരിപാടി യുവ കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് പനവിള രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ കലാകാരന്മരായ ബിജു ചിന്നത്തിൽ,ജയചന്ദ്രൻ,മോഹനൻ,ജനറൽ സെക്രട്ടറി ഹസൻ,ഷാമില ബീഗം,സുനിൽകുമാർ,മധു,ഹരികുമാർ,ജയന്തി ഗോപകുമാർ,വീഡിയോ കൺവീനർ പാപ്പനംകോട് അൻസാരി എന്നിവർ പങ്കെടുത്തു.