
പാറശാല:ആഗോള താപനത്തിനെതിരെ വനം വകുപ്പും ചെങ്കൽ ഗ്രാമ പഞ്ചായത്തും ആറയൂർ ലക്ഷ്മി വിലാസം ഹയർ സെക്കൻഡറി സ്കൂളും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി ചെങ്കൽ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃക്ഷത്തൈകൾ ഉത്പാദിപ്പിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്യുന്ന പദ്ധതിക്കായി ആറയൂർ ലക്ഷ്മി വിലാസം സ്കൂളിനെ തിരഞ്ഞെടുത്തു. പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ വിജയകുമാരിയുടെ സാന്നിദ്ധ്യത്തിൽ പ്രിൻസിപ്പൽ ഡോ.കെ.ലൈലാസ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അജികുമാർ,വൈസ് പ്രസിഡന്റ് മുരളീധരൻ നായർ,എസ്.എം.സി ചെയർമാൻ ബിനുകുമാർ,ഹെഡ്മിസ്ട്രസ് ജയലേഖ,ചെങ്കൽ ഗ്രാമ പഞ്ചായത്ത് ഓവർസിയർ മോഹനൻ,എ.ഇ.നീരജ് എന്നിവർ സംസാരിച്ചു.