
കഴക്കൂട്ടം: പെരുമാതുറയിൽ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.പെരുമാതുറ പുതുക്കുറുച്ചി തെരുവിൽ തൈവിളാകം വീട്ടിൽ അൻസാർ (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെ പെരുമാതുറ ഒറ്റപ്പന ജംഗ്ഷന് സമീപമായിരുന്നു അപകടം. പുതുക്കുറുച്ചി ഭാഗത്ത് നിന്ന് അഞ്ചുതെങ്ങ് ഭാഗത്തേക്ക് പോയ മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അൻസാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ അൻസാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സമീപത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി അൻസാർ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. ബൈക്ക് യാത്രികരായ താഴംപള്ളി സ്വദേശികൾക്കും അപകടത്തിൽ പരിക്കേറ്റതായും ഇവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായും കഠിനംകുളം പൊലീസ് അറിയിച്ചു.ജീബുനയാണ് അൻസാറിന്റെ ഭാര്യ. അൻസാറിന്റെ മരണത്തോടെ മൂന്ന് പെൺകുട്ടികളുള്ള കുടുംബം അനാഥമായി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.