
കിളിമാനൂർ: കിളിമാനൂർ ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 'ഉല്ലാസഗണിതം - വീട്ടിലും വിദ്യാലയത്തിലും' എന്ന പരിശീലന പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ നിർവഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ സാബു വി.ആർ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി പരിശീലകൻ വിനോദ് പദ്ധതി വിശദീകരണം നടത്തി. കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എസ് പ്രദീപ് കുമാർ, കിളിമാനൂർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ റോബിൻ ജോസ്, ബി.ആർ.സി ക്ലസ്റ്റർ കോ ഓർഡിനേറ്റർ ജയലക്ഷ്മി കെ.എസ്, വർക്കല ബി.ആർ.സി ക്ലസ്റ്റർ കോ ഓർഡിനേറ്റർ നീന എന്നിവർ പങ്കെടുത്തു.