വിതുര: ചായം എട്ടാംകല്ല് കൈരളിഗ്രന്ഥശാലയുടെ വാർഷികവും, റിപ്പബ്ലിക്ദിനാഘോഷവും 26ന് ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാപ്രസിഡന്റ് ജി.നാഗപ്പൻ അദ്ധ്യക്ഷത വഹിക്കും. ഗായകൻ ജാസിഗിഫ്റ്റ് മുഖ്യാതിഥിയായിരിക്കും. നെടുമങ്ങാട് താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ്, വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, ചായം വാർഡ് മെമ്പർ ആർ. ശോഭനകുമാരി, വിശ്വനാഥൻ, പരപ്പാറ വാർഡ് മെമ്പർ ചായംസുധാകരൻ, ചേന്നൻപാറ വാർഡ്മെമ്പർ മാൻകുന്നിൽപ്രകാശ്, ഗണപതിയാംകോട് വാ‌ർഡ്മെമ്പർ, തങ്കമണി, പി. വിജയൻനായർ, ചായം ധർമ്മരാജൻ, ചാരുപാറ രവി, ജെ. വേലപ്പൻ, ഗ്രന്ഥശാലാ സെക്രട്ടറി ആനപ്പെട്ടി ബിജു എന്നിവർ പങ്കെടുക്കും.