und

കിളിമാനൂർ: കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ കൊവിഡ് പ്രതിരോധ പരിപാടിയായ "തുടരണം ജാഗ്രത"യുടെ ഉദ്ഘാടനം കിളിമാനൂർ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ കണ്ണങ്കര കോളനിയിൽ വാർഡ് മെമ്പർ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ബോധവത്കരണം, പോസ്റ്ററുകൾ തയ്യാറാക്കുക, മാസ്കുകൾ സാനിറ്റൈസർ ഭക്ഷ്യസാധനങ്ങൾ എന്നിവ വിതരണം ചെയ്യുക, പ്രതിരോധ കുത്തിവയ്പിന് വേണ്ടി ഹെല്പ് ഡെസ്കുകൾ ഒരുക്കുക എന്നിവയാണ് യൂണിറ്റ് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ. പ്രോഗ്രാം ഓഫീസർ നിസ.യു ജെ, എൻ.എസ്.എസ് വോളന്റിയേഴ്സ്, കോളനിവാസികൾ എന്നിവർ പങ്കെടുത്തു.