
നെയ്യാറ്റിൻകര: സുന്ദരൻ നാടാർ നാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന എൻ. സുന്ദരൻനാടാരുടെ പതിനഞ്ചാം ചരമവാർഷിക ദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു. നെയ്യാറ്റിൻകര സുന്ദരൻ നാടാർ സ്ക്വയറിൽ സംഘടിപ്പിച്ച യോഗം നഗരസഭ ചെയർമാൻ പി.കെ. രാജ് മോഹൻ ഉദ്ഘാടനം ചെയ്ത് പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ്.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറിമാരായ ശ്രീകുമാർ, അഡ്വ.അജയകുമാർ, ഏരിയാ കമ്മിറ്റി അംഗം ജോജി, ഫൗണ്ടേഷൻ ഭാരവാഹികളായ അഡ്വ.ബി.ജയചന്ദ്രൻ നായർ, അഡ്വ.സന്തോഷ്, ശോഭൻ ദാസ്, മണലൂർ ശിവപ്രസാദ്, ബിനു മരുതത്തൂർ, ക്യാപ്പിറ്റൽ വിജയൻ, പുന്നാവൂർ അശോകൻ, മര്യാപുരം ജഗദീഷൻ, ജയരാജ് തമ്പി, അമ്പലം രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.