
വർക്കല: വർക്കല നഗരസഭയിലെ ക്ഷീര കർഷകർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തു. ജാനകിയസൂത്രണ പദ്ധതി പ്രകാരം 60 പേർക്ക് പാൽ കറവയ്ക്കുള്ള സബ്‌സിഡിയായി 2ലക്ഷം രൂപയും 40 വനിതകൾക്ക് കാലിത്തീറ്റ സബ്‌സിഡിയായി 16,5000 രൂപയുമാണ് അനുവദിച്ചത്. നഗരസഭ ചെയർമാൻ കെ.എം. ലാജി സബ്‌സിഡി വിതരണോദ്ഘാടനം നിർവഹിച്ചു. പുല്ലാന്നികോട് കരുനിലക്കോട് സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിന്ധു, ജിഗേഷ്, ക്ഷീര വികസന ഓഫീസർ മഞ്ചു, സംഘം പ്രസിഡന്റ് മോഹനൻ, സെക്രട്ടറി ഷിജി തുടങ്ങിയവർ സംബന്ധിച്ചു.