
നെടുമങ്ങാട്: നെടുമങ്ങാട് ഗവ.ടൗൺ യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി റുബീന എം. ഖരീമിന്റെ കവിതാ സമാഹാരം ഓർമ്മച്ചെപ്പ് നെടുമങ്ങാട് എ.ഇ.ഒ എൽ.ജി. ഇന്ദു ഹെഡ്മാസ്റ്റർ എസ്. ജയകുമാറിന് നൽകി പ്രകാശനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് കെ.എസ്. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വസന്തകുമാരി ഉദ്ഘാടനം ചെയ്‌തു. കവിയും സാഹിത്യകാരനും രാമപുരം സ്‌കൂൾ മുൻ ഹെഡ്മാസ്റ്ററുമായ ജി.എസ്. ജയചന്ദൻ കവിതാസമാഹാരം പരിചയപ്പെടുത്തി. സ്റ്റാഫ് സെക്രട്ടറി എസ്. സുധീർ, പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ തുടങ്ങിയവർ സംസാരിച്ചു. റുബീനയുടെ കവിതാലാപനവും നടന്നു.