നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ പകർച്ചപ്പനി ജനങ്ങളെ ആശങ്കയിലാക്കുന്നു. ജില്ലയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും പനി ബാധിച്ച് ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം കൂടുകയാണ്. കുട്ടികൾക്കാണ് ജില്ലയിൽ പകർച്ചപ്പനി കൂടുതലായുള്ളത്.
1457 പേർക്ക് കൊവിഡ്
കന്യാകുമാരി ജില്ലയിൽ ഇന്നലെ 1457 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ നിലവിൽ 4343 പേർ ചികിത്സയിലുണ്ട്. 46 പേർ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലും 333 പേർ കൊവിഡ് കെയർ സെന്ററുകളിലും ബാക്കിയുള്ളവർ വീടുകളിലും ചികിത്സയിലുള്ളത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 1274 പേരിൽ നിന്ന് പിഴ ഈടാക്കി.