തിരുവനന്തപുരം: സുഗതകുമാരിയുടെ ജന്മദിനത്തോടനുബന്ധിച്ച് ശാന്തിസമിതിയുടെ നേതൃത്വത്തിൽ സുഗതകുമാരി അനുസ്‌മരണം ഓൺലൈനായി സംഘടിപ്പിച്ചു. ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.എം. സൂസൈപാക്യം, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി സൂക്ഷ്‌മാനന്ദ, ശാന്തി സമിതി ജനറൽ കൺവീനർ എച്ച്. ഷഹീർ മൗലവി, സെക്രട്ടറി ജെ.എം.റഹിം, കൺവീനർ ആർ. നാരായണൻ തമ്പി എന്നിവർ പങ്കെടുത്തു.