വർക്കല: വർക്കലയിൽ ശനിയാഴ്ച 33 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 202 പേരാണ് ചികിത്സയിലുള്ളത്. 189 പേർ വീടുകളിലും 13 പേർ ആശുപത്രികളിലും ചികിത്സയിലാണ്. കൊവിഡ് ഏറ്റവും കൂടുതൽ ഉള്ള വാർഡും രോഗികളുടെ എണ്ണവും ചുവടെ-വർക്കല മുനിസിപ്പൽ വാർഡിൽ 17, പെരുംകുളം 10, പുല്ലാനി കോഡ് 7, വിളകുളം 7, ജനതാമുക്ക് 6, പുന്നമൂട് 7, ചാലു വിള 12, ടീച്ചേഴ്സ് കോളനി 6, രഘുനാഥപുരം 7, പുത്തൻ ചന്ത 7, ജവഹർ പാർക്ക് 10, മൈതാനം 8, കല്ലാഴി 7.

വർക്കല താലൂക്കാശുപത്രിയിൽ 71പേർക്ക് ആർ.ടി.പി.സി.ആർ. ടെസ്റ്റും, 22 പേർക്ക് ആന്റിജൻ ടെസ്റ്റും നടത്തി. 830 പേർ നിരീക്ഷണത്തിലാണ്. 150 പേർക്ക് ശനിയാഴ്ച്ച താലൂക്കാശുപത്രിയിൽ വാക്സിനേഷൻ നൽകി. ടി.പി.ആർ 24.46 ശതമാനമാണ്.