ldf-and-udf

തിരുവനന്തപുരം: കൊവിഡ് അതിരൂക്ഷമാകുമ്പോൾ ജില്ലാ സമ്മേളനങ്ങൾ നടത്തിയത് കോടതി ഉത്തരവോടെ വിവാദമായതിനെ തുടർന്ന് ആലപ്പുഴ ജില്ലാ സമ്മേളനം സി.പി.എം മാറ്റിവച്ചെങ്കിലും രാഷ്ട്രീയാക്രമണം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.

ഹൈക്കോടതി ഉത്തരവിന് ശേഷം കാസർകോട് ജില്ലാ സമ്മേളനം മാത്രമാണ് പെട്ടെന്ന് അവസാനിപ്പിച്ചത്. കോടതി ഉത്തരവ് കാസർകോടിന് മാത്രമാണ് ബാധകമെന്ന് പറഞ്ഞ് തൃശൂർ സമ്മേളനം ഇന്നലെയും തുടർന്നത് നിയമവാഴ്ചയോടുള്ള സി.പി.എമ്മിന്റെ വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

ഇതിന് സി.പി.എം മറുപടി പറഞ്ഞില്ലെങ്കിലും അടച്ചിട്ട മുറിയിൽ 150 പേരെ പങ്കെടുപ്പിച്ചുള്ള സമ്മേളനങ്ങൾ ആകാമെന്നാണ് ന്യായീകരണം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മാനദണ്ഡങ്ങളാണ് ഇതിന് ആയുധമാക്കുന്നത്. സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എ, ബി, സി കാറ്റഗറികളിൽ തൃശൂർ, കാസർകോട് ജില്ലകൾ ഇല്ലാത്തതിനാൽ തൃശൂരിന് മറ്റ് നിയന്ത്രണങ്ങൾ ബാധകമാകില്ലെന്നാണ് വാദം.

കൊവിഡ് രൂക്ഷമായ നാലാമത്തെ ജില്ലയായ തൃശൂരിൽ സി.പി.എമ്മിന്റെ നിയമലംഘനമാണെന്ന ആരോപണം വരും ദിവസങ്ങളിലും കോൺഗ്രസ് ശക്തമാക്കും. ആലപ്പുഴ ജില്ലാ സമ്മേളനം തൽക്കാലം മാറ്റിയെങ്കിലും കൊവിഡ് മൂന്നാംതരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സമ്പൂർണ പരാജയമാണെന്ന പ്രചാരണവും പ്രതിപക്ഷം ശക്തമാക്കും. മന്ത്രിയുടേത് പ്രഖ്യാപനങ്ങൾ മാത്രമാണെന്നും ആശുപത്രികളിലടക്കം ഒരു സജ്ജീകരണവും ഇല്ലെന്നുമാണ് ആക്ഷേപം.

കൊവിഡ് കാരണമാണെങ്കിലും സംസ്ഥാന സി.പി.എമ്മിന്റെ ചരിത്രത്തിൽ ഒരു ജില്ലാ സമ്മേളനം മാറ്റി വയ്ക്കുന്നത് ആദ്യമാണ്. പ്രാദേശിക വിഭാഗീയതയും മറ്റും കാരണം ലോക്കൽ സമ്മേളനങ്ങൾ മാറ്റി വച്ചിട്ടുണ്ട്. അസാധാരണ സാഹചര്യത്തിലെ അസാധാരണ നടപടിക്കപ്പുറം പ്രാധാന്യം ഇതിന് സി.പി.എം കാണുന്നില്ല. കൊവിഡ് കണക്കിലെടുത്ത് പ്രതിപക്ഷം തങ്ങളുടെ പരിപാടികൾ ഈ മാസം അവസാനം വരെ മാറ്റിയപ്പോൾ പ്രധാന ഭരണ കക്ഷി സമ്മേളനവുമായി മുന്നോട്ട് പോകുന്നത് ചർച്ചയാക്കി പ്രതിപക്ഷം നേട്ടത്തിന് ശ്രമിക്കുമെന്നും സി.പി.എം കരുതുന്നുണ്ട്.

13 ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന സമ്മേളനം മാർച്ച് ആദ്യമാണ്. ഒരു മാസത്തെ ഇടവേളയുള്ളതിനാൽ കൊവിഡ് കുറയുമ്പോൾ ഫെബ്രുവരിയിൽ സമ്മേളനം നടത്താമെന്നാണ് വിലയിരുത്തൽ. പുതിയ ഷെഡ്യൂൾ നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് ആലോചിച്ചേക്കും. ഫെബ്രുവരി പകുതിയോടെ സംസ്ഥാനകമ്മിറ്റി ചേരുന്നുണ്ട്. അതിന് മുമ്പ് ആലപ്പുഴ സമ്മേളനം നടത്തിയേക്കാം.

 കോ​ട​തി​യെ​ ​വെ​ല്ലു​വി​ളി​ക്കാ​നും സി.​പി.​എ​മ്മി​ന് ​മ​ടി​യി​ല്ല​:​ ​വി.​ഡി.​സ​തീ​ശൻ

​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​കാ​സ​ർ​കോ​ടി​നു​ ​മാ​ത്ര​മാ​ണ് ​ബാ​ധ​ക​മെ​ന്ന് ​വ്യാ​ഖ്യാ​നി​ച്ച് ​തൃ​ശൂ​രി​ൽ​ ​പാ​ർ​ട്ടി​ ​സ​മ്മേ​ള​നം​ ​തു​ട​ർ​ന്ന​തി​ലൂ​ടെ​ ​സി.​പി.​എം​ ​കോ​ട​തി​യെ​യും​ ​ജ​ന​ങ്ങ​ളെ​യും​ ​വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ​ ​ബാ​ദ്ധ്യ​ത​ ​നി​റ​വേ​റ്റു​ന്ന​തു​ ​പോ​ലെ​യാ​ണ് ​സി.​പി.​എം​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ങ്ങ​ൾ​ ​ന​ട​ത്തി​യ​ത്.​ ​വെ​റും​ ​അ​ഞ്ചു​ ​പേ​രു​മാ​യി​ ​സ​മ​രം​ ​ന​ട​ത്തി​യ​തി​ന് ​പ്ര​തി​പ​ക്ഷ​ത്തെ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്ത​ ​സ​ർ​ക്കാ​രാ​ണി​ത്.
കോ​ട​തി​ ​ഉ​ത്ത​ര​വ് ​തൃ​ശൂ​രി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ബാ​ധ​ക​മ​ല്ലെ​ന്ന​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ന്റെ​ ​വ്യാ​ഖ്യാ​നം​ ​നി​യ​മ​സം​വി​ധാ​ന​ത്തെ​ ​പ​രി​ഹ​സി​ക്കു​ന്ന​തി​ന് ​തു​ല്യ​മാ​ണ്.​ ​സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡ് ​നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ​ഒ​രു​ ​ന​ട​പ​ടി​യു​മി​ല്ല.​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​ഏ​താ​ണ്ടു​ ​നി​ശ്ച​ല​മാ​ണ്.​ ​എ​ല്ലാ​വ​രോ​ടും​ ​വീ​ടു​ക​ളി​ൽ​ ​ക​ഴി​യാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശം.​ ​രാ​ഷ്ട്രീ​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​പ​റ​യാ​ൻ​ ​നേ​ര​മി​ല്ലെ​ന്നാ​ണ് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​പ​റ​യു​ന്ന​ത്.​ ​അ​വ​ർ​ ​ഇ​ത്ര​ ​തി​ര​ക്കി​ട്ട് ​എ​ന്തു​ ​ജോ​ലി​യാ​ണ് ​കേ​ര​ള​ത്തി​ൽ​ ​ചെ​യ്യു​ന്ന​ത് ​?​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ജ​ന​ങ്ങ​ൾ​ ​പാ​ലി​ക്കു​മ്പോ​ൾ​ ​സി.​പി.​എം​ ​സം​ഘ​ടി​ത​ ​നി​യ​മ​ലം​ഘ​നം​ ​ന​ട​ത്തു​ക​യാ​ണെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

 സി.​പി.​എം​ ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ സ​മ്മേ​ള​നം​ ​മാ​റ്റി​വ​ച്ചു

കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​തോ​ടെ,​ ​ഈ​ ​മാ​സം​ 28​ ​മു​ത​ൽ​ 30​ ​വ​രെ​ ​ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​സി.​പി.​എം​ ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​മാ​റ്റി​വ​ച്ചു.​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​കു​റ​യു​ന്ന​ ​മു​റ​യ്‌​ക്ക് ​പു​തി​യ​ ​തീ​യ​തി​ ​നി​ശ്ച​യി​ക്കും.​ ​രോ​ഗം​ ​മൂ​ലം​ ​ബു​ദ്ധി​മു​ട്ടു​ന്ന​വ​രെ​ ​സ​ഹാ​യി​ക്കാ​ൻ​ ​പാ​ർ​ട്ടി​ ​ഘ​ട​ക​ങ്ങ​ൾ​ ​ത​യ്യാ​റാ​ക​ണ​മെ​ന്നും​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​ ​നാ​സ​ർ​ ​അ​റി​യി​ച്ചു.
പൊ​തു​വേ​ദി​യി​ൽ​ 50​ ​പേ​രി​ൽ​ ​കൂ​ടു​ത​ൽ​ ​പ​ങ്കെ​ടു​ക്ക​രു​തെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​ ​തു​ട​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കാ​സ​ർ​കോ​ട്,​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ങ്ങ​ൾ​ ​വെ​ട്ടി​ച്ചു​രു​ക്കി​യി​രു​ന്നു.​ ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​മാ​ത്ര​മാ​ണ് ​ഇ​നി​ ​ന​ട​ക്കാ​നു​ള്ള​ത്.