വർക്കല: വർക്കല മൈതാനം ജംഗ്ഷനിൽ മുനിസിപ്പൽ ബങ്ക്കട കുത്തിത്തുറന്ന് മോഷണം നടത്തി. പണം ഉൾപ്പെടെ 20,000 രൂപയുടെ സാധനം മോഷണം പോയതായി കട ഉടമ രാഹുലൻ പറയുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് 150 മീറ്റർ മാത്രം അകലെയാണ് കട. ആറുമാസം മുമ്പും കട കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു.