ss

മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ് ക്ലബ്‌ ഇടവിളാകം ഗവ. യു.പി സ്കൂളിൽ "വി ആർ ആൾ കണക്ട് "എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്രരചനാമത്സരത്തിൽ വിജയികളായ 5 പേർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലയൺസ് ക്ലബ്‌ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് അഡ്വൈസർ എം.ജെ.എഫ് എ.കെ. ഷാനവാസ്‌ സമ്മാനങ്ങൾ വിതരണം ചെയ്തു. ലയൺസ് സെക്രട്ടറി ഷാജിഖാൻ എം.എ, അബ്ദുൽ വാഹിദ്, അദ്ധ്യാപകരായ പള്ളിപ്പുറം ജയകുമാർ, എസ്. സുമയ്യ, സാബിറാബീവി എന്നിവർ നേതൃത്വം നൽകി.