karipure

മലയിൻകീഴ്: സി.പി.എം കരിപ്പൂര് ബ്രാഞ്ച് കമ്മിറ്റി നിർമ്മിക്കുന്ന അരുൺ സ്‌മാരക മന്ദിരത്തിന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തറക്കല്ലിട്ടു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ കരിപ്പൂർ യൂണിറ്റ് ഭാരവാഹിയായിരുന്ന അരുൺകുമാർ ബ്രെയ്ൻ ട്യൂമർ ബാധിച്ചാണ് മരിച്ചത്.

കരിപ്പൂര് ലക്ഷ്മി നിവാസിൽ നാരായണൻ നായരുടെയും ഗിരിജകുമാരിയുടെയും മകനായ അരുൺകുമാറിന്റെ സ്‌മരണാർത്ഥം പാർട്ടിക്ക് സംഭാവനയായി നൽകിയ 3 സെന്റ് സ്ഥലത്താണ്‌ രണ്ടുനില മന്ദിരം ബ്രാഞ്ച് ഓഫീസിന് നിർമ്മിക്കുന്നത്. പാർട്ടി ഓഫീസ് പ്രവർത്തനങ്ങൾക്ക് പുറമേ ലൈബ്രറി, പാലിയേറ്റീവ് എന്നിവയും ഈ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കും. സി.പി.എം വിളപ്പിൽ ഏരിയാ കമ്മിറ്റി സെക്രട്ടറി ആർ.പി. ശിവജി, ഏരിയാകമ്മിറ്റി അംഗങ്ങളായ എം. അനിൽകുമാർ, കെ. ജയചന്ദ്രൻ, എസ്. സുരേഷ് ബാബു, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.എൻ. അരുൺ ഗോപി, എ.രമേഷ്, ബ്രാഞ്ച് സെക്രട്ടറിയും സംഘാടക സമിതി ജനറൽ കൺവീനറുമായ ആർ.സന്തോഷ്, ചെയർമാൻ സി.എൻ. ഹരി എന്നിവർ പങ്കെടുത്തു.കൊവിഡ് മാനദണ്ഡപ്രകാരമാണ് തറക്കല്ലിടൽ നടന്നത്.