തിരുവനന്തപുരം: പത്താം ക്ളാസ്,​ ഹയർ സെക്കൻഡറി പരീക്ഷകൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിരിക്കുന്ന ആശങ്കകൾ അകറ്റണമെന്ന് മലയാള ഐക്യവേദി ജില്ലാകമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ ഫോക്കസ് ഏരിയയിൽ നിന്ന് മാത്രമായിരുന്നു ചോദ്യങ്ങളെന്നതിനാൽ മികച്ച ഗ്രേഡ് നേടാൻ കുട്ടികൾക്ക് കഴിയുമായിരുന്നു. ഇത്തവണ 200 അദ്ധ്യയന ദിവസങ്ങൾ കൊണ്ട് പഠിച്ചുതീർക്കേണ്ട സിലബസ് പൂർണമായും പഠിച്ചാൽ മാത്രമേ വിദ്യാർത്ഥികൾക്ക് ഉയർന്ന ഗ്രേഡ് നേടാനാവൂ. ഇത് വിദ്യാർത്ഥികളെ മാനസികമായി തളർത്തുകയും മത്സരക്ഷമതയില്ലാതാക്കുകയും ചെയ്യുമെന്ന് സെക്രട്ടറി സിനി എസ്.എസ്. പറഞ്ഞു.