തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ക്രൈസ്‌തവ ദേവാലയങ്ങളിലെ ആരാധനയെ നേരിട്ട് ബാധിക്കുന്നതും വിശ്വാസികൾക്ക് അസ്വസ്ഥാജനകമാണെന്നും ദക്ഷിണ കേരള മഹായിടവക മിനിസ്‌റ്റീരിയൽ യോഗം കുറ്റപ്പെടുത്തി.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദേവാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്നും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കരുതെന്നും ബിഷപ്പ് ധർമ്മരാജ് റസാലം ആവശ്യപ്പെട്ടു. യോഗത്തിൽ ദക്ഷിണ കേരള മഹായിടവക ഡോ.ടി.ടി. പ്രവീൺ, പാസ്‌റ്ററൽ ബോർഡ് സെക്രട്ടറി ജെ. ജയരാജ്, പി.ആർ.ഒ സിബിൻ എന്നിവർ പങ്കെടുത്തു.