
മലയിൻകീഴ്: പേയാട് കാട്ടുവിള സ്കൈലാന്റ് അപ്പാർട്ട്മെന്റിന് സമീപത്തെ രണ്ടര ഏക്കർ പുരയിടത്തിൽ തീപിടിച്ചു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കാട്ടാക്കടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ തുളസീധരന്റെ നേതൃത്വത്തിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്.ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ മുരളി, ഡിനുമോൻ, വിനു, അലക്‌സാണ്ടർ, സിവിൽ ഡിഫൻസ് അംഗം വിനോദ്കുമാർ എന്നിവരടങ്ങിയ സംഘമാണ് തീകെടുത്താനെത്തിയത്.